Tuesday, October 20, 2009

പച്ച

നിഴ്ലുകളുടെ ഗതി പോലെ എന്റെ ചിന്തകള്‍ ,ദൈര്‍ഘം കൂടിയും കുറഞ്ഞും


സ്ഥിരതയില്ലാതെ, കയങ്ങളുടെ  ആഴ്ത്തിലെക്കും    ,പര്‍വത ശികരങ്ങളിലെകും    അലയുന്നു

ഉറച്ച   വാതിലുകള്‍  , കനത്ത  മതിലുകള്‍ ,


മരിച്ചു  മരവിച്ച  കണ്ണുകള്‍ ,തീ നാളങ്ങള്‍ കവര്‍ന്ന  ദീനത !

വിണ്ടുകീറുന്ന  നിശബ്ദതായില്‍  വെള്ളിവെളിച്ചങ്ങള്‍ വീശി  ,എന്നെ  തട്ടി  തകരുന്നു !

സൃഷ്ടിയുടെ  രഹസ്യങ്ങളിലേക്ക്    തല  തിരിഞ്   വീശുന്ന  കാറ്റു!

തിരികെട്ട  വിളക്കുകളും ,ക്ലാവ്  പിടിച്ച  മണികളും  അനാഥമാകുന്നു  ഇവിടെ !
ഇനിയുള്ള  വസന്തങ്ങ ളെല്ലാം     കരിഞ്ഞ  പൂക്കളുടെതാവാം     ,
ഇനിയുള്ള  പാട്ടുകളെല്ലാം  ചിറകൊടിഞ്ഞ  കിളികളുടെതാവം    
പണ്ടേ  വറ്റിയ  പുഴാക്കരയിലിരുന്നു  എന്നെ  മരിച്ച  ആ  കിളി

ഇനിവരും  വസന്തങ്ങള്‍ക്കായി  എത്രയോ  കൂടുകള്‍ വച്ചിരിക്കാം !!!
എ റിയുന്ന  വലകളില്‍  പിടയുന്ന  മത്സ്യകുഞ്ഞുങ്ങള്‍  ,വേര്‍പെട്ടുപോകുന്നു  എല്ലാ   ബന്ധങ്ങളും
കാറ്റിനെ ,പുഴാകളെ ,മരങ്ങളെ  സംഗീതമാക്കിയ    ആ  പഴയ  ഗായകനെവിടെ ?
മരിച്ചു മണ്ണ ടിഞ്ഞിട്ടുദവം   ,അതോ  കൊന്നു  കുഴിയിള്‍    താഴ്ത്തിയോ ?
തങ്ങി  നില്‍കുന്ന  കനച്ച    കായ്ച്ച  വികല്പങ്ങള്‍


അതിജീവനത്തിന്‍റെ  അതിരുകള്‍   ലംഘിക്കുന്ന      പ്രത്യയശാസ്ത്രം
അര്‍ത്ഥങ്ങളുടെ  വ്യാപ്തി  മറന്ന    നിര്‍ദേശങ്ങള്‍ ,മായകളുടെ  വ്യര്‍ത്ഥ   തീരങ്ങള്‍
പിന്തിരിഞ്ഞാലും  പിന്തുടര്‍ന്നാലും  ഒരേ  കളങ്ങള്‍
നിശ്ചലത്യ്ക്കില്ല  ഇവിടെ  ഒരു  മുഖം  ,അതു  പണ്ടേ  മരിച്ചതല്ലേ
മിഴികുന്ന    കണ്ണുകളില്‍ ,പിടയ്ക്കുന്ന  ഹൃദയങ്ങളില്‍  അറയ്ക്കാതെ  ചെന്നെത്തുന്ന  വടിവാള്‍

പൊട്ടികരയുന്ന  പൂര്‍വ്വ  ജന്മങ്ങളെ  നിങ്ങള്‍ക്ക്  സ്വാഗതമോതുവാന്പോലും 
അവശേഷിക്കുന്നില്ല  ഇവിടെയാരും
കൈവഴികള്‍  പിരിഞ്ഞ  ഈ  പാപന്ധതയില്‍ മുങ്ങിനിന്നു  പിണ്ഡം  വയ്ക്കാന്‍  അവശേഷിക്കുന്നില്ല  പിതാവേ  നിന്‍റെ  മകന്‍!


ഒരു കടുകുമണിയോളം  ചെറുതില്‍  നിന്നും ആകാശത്തേക്കെഴുന്നു  നില്‍ക്കുന്ന  ഭീകരത ..
തൊട്ടാല്‍  പൊട്ടും തീഗോളാമായും ,തൊടാന്‍  ഭയക്കുന്ന  നിര്‍ജീവിതയായും എന്‍റെ മനസ് !
ഏകാന്തമായ  രാത്രിയില്‍  പുലര്‍കാലം പ്രതീക്ഷിക്കുനതിനു  -
ഞാന്‍  എന്ത്  പ്രതിഫലം   നല്‍കണം ?
മരുഭുമിലെ  മണല്‍കാട്ടില്‍ എല്ലാം  മറയുന്നു  ഓരോന്നായി .
വിധിയെ   തടുക്കുന്ന  വിധിവൈപരിത്യം ,ഇനിയും  അന്ത്യ  വിധിയെ 
  കാത്തിരികെണ്ടാതുണ്ടോ ?
ഇതു   പ്രളയതെക്കാള്‍ ശക്തം ,കൊടുംകാറ്റി നെക്കാള്‍    കരുത്ത്‌!ഞാനെന്താണ്  പ്രതീക്ഷികേണ്ടത്   ?
എന്‍റെ   നെഞ്ചിന്‍  കൂട്     തകര്‍ക്കും  മതന്ധതയോ ?
എന്‍റെ   കുടിവെള്ളത്തില്‍  വിഷം  കലര്‍ത്തും  വ്യവസയികാതെയോ?
എന്‍റെ  മാനത്തില്‍   കൈ  വയ്കും  വാള്‍മുനയോ   ?
അതോ  എനീലെ എന്നെ  കൊന്നുതിന്നുന  സാമ്രാ ജക ത്യത്തെ യോ  ?
പാതിരാവില്‍  കണ്ണുമിഴിച്ചു പ്രതീകിഷിക്കാന്‍  ഇതില്‍കൂടുതല്‍
                                                                                                                              എന്തീ ലോകം  നല്‍കും ?
ഇരുട്ടില്‍  തല  തല്ലി ചിരിക്കുനാ യുക്തിബോധതിനു  വ്യസനപൂര്‍വ്വം  എന്‍റെ  കയ്യൊപ്പ് .

No comments:

Post a Comment