Sunday, March 7, 2010

odd one out !!!

                                             നീരുറവകള്‍ വറ്റിയ മരുഭൂമികളില്‍ പച്ചിലകള്‍ക്കായി അലയുന്നവര്‍ ഹതഭാഗ്യര്‍  ‍. പ്ലാസ്റ്റിക്‌ പച്ചിലകള്‍ കൊണ്ട്  ചിലര്‍ തീര്‍ത്ത കൂടാരങ്ങളില്‍ അന്തി ഉറങ്ങാന്‍ അവരെത്തുന്നു .പെട്ടെന്ന് കത്തി ജ്വലിക്കുന്ന സൂര്യതാപത്തില്‍ പച്ചിലകള്‍ ഉരുകുന്നതിന്‍റെ കാരണമോര്‍ത്തു വിലപിക്കുകയാണ്‌ ആ ഹതഭാഗ്യര്‍.ഒരുകി ഒലിച്ച പച്ചിലകളില്‍ ചവിട്ടി ഉരുകുന്ന മനസുമായി അവര്‍ .....ചിരി അടക്കാനാവാതെ മറ്റുള്ളവര്‍ ഓടി അകലുന്നു, ഇനി ആരുണ്ട് ഇവര്‍ക്ക് പിന്ഗാമി കളെന്നു അന്നെയ്വ്ഷിച്ചു  കൊണ്ട് .ഒടുവില്‍ താന്‍  നിലനില്‍ക്കുന്ന ഭൂമിയുടെയും  തന്‍റെയും  അസ്ഥിരതയുടെ കനം പോലെ വഞ്ചനയുടെ കയ്പ്പ് നുകരുകയാണ് വിലാപ മേഘങ്ങളുടെ  കാവല്‍ക്കാരായി, ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ വീണ്ടും പച്ചിലകള്‍ക്കായി..
                           
                                     വീണ്ടും  ആവര്‍ത്തിക്കുന്ന  ഈ അപഹസ്യതയുടെ ഉള്ലുകള്‍ അറിഞ്ഞു  വരുമ്പോള്‍ ജ്വലിക്കുന്ന സൂര്യന്‍റെ താപവും അറിയുന്നു.,മേഘങ്ങളുടെ വെളുപ്പിന് പിന്പിലെ സൂര്യന്‍റെ കനലിനെ. അപ്പോള്‍ മനസ്സില്‍ നിന്നും വിശ്വാസങ്ങള്‍ കടപുഴകുന്ന ,നിലം പതിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കാം .ആ ശബ്ദത്തിനും എത്താനാവാത്ത അകലത്തില്‍ എത്തിയിരിക്കും മറ്റുള്ളവര്‍. അല്ലെങ്കില്‍ തന്നെ വെരോടിഞ്ഞ മരത്തിന്‍റെ വേദന ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമുണ്ടായി എന്നു വരില്ല .

                             വെരോടിഞ്ഞ വൃക്ഷങ്ങളില്‍ പുതു നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ തീര്‍ച്ചയായും കാലം പിടിക്കും ,പ്രതേയ്കിച്ചും മരുഭൂമികളില്‍ .അതിനുള്ള വര്‍ഷധാര മിഴികളില്‍ നിന്നാവാം ,സൂര്യതാപത്തില്‍ നിന്നുള്ള രക്ഷ സ്വന്തം കൈകാലാവം,കനലുട്കളെ വഴിമാറ്റി വിടാന്‍ അനുഭവങ്ങള്‍ മാത്രം.     

Monday, January 4, 2010

വാര്‍ധക്യം

മായക്കാഴ്ചകള്‍ തിമിരം മൂടിയ കണ്ണുകളില്‍ എനിക്കു  വാര്‍ധക്യം.
മോഹങ്ങള്‍ തകര്‍ത്താടിയ കണ്ണുകളില്‍ മണ്ണിന്റെ ചുവപ്പ്, ഓര്‍മ്മകളില്‍ നരയും.
ഞാന്‍ തണല്‍ നല്‍കിയും സ്വപ്‌നങ്ങള്‍ പങ്കു വച്ചും കടന്ന വഴികള്‍ അജ്ഞാതം.
വേനലില്‍ ചൂടും, മഞ്ഞിന്‍ തണുപ്പും പകര്‍ത്തി എന്‍റെ കാഴ്ചകള്‍ ..
എന്‍റെ ചുമലിലോ വേതാളം ചുറ്റികിടന്നത്, എന്‍റെ ചുവട്ടിലോ ബുദ്ധന്‍ ധ്യാനിച്ചത്?
കാറ്റിന്‍റെ  സംഗീതവും, തിരമാലകളും ബധിരതയുടെ അതിര്‍ത്തിയില്‍
വികാര സമുദ്രങ്ങളും മോഹവലകളും മറഞ്ഞു പോകട്ടെ,പ്രതീക്ഷകളുടെ  നീര്‍ചുഴിയില്‍ .
ഗതിവേഗങ്ങളെ ഇടവഴിയില്‍ തട്ടിവീഴ്ത്തി കാലവും ,വളര്‍ത്തിയ ചിറകുകളെ
വെട്ടി വീഴ്ത്തി കാറ്റും മുന്‍പിലേക്ക്
 എന്നെ പിന്തുടര്‍ന്ന,  ഞാന്‍ പിന്തുടര്‍ന്ന ജനിമൃതികളുമായി ഇന്നുകള്‍ക്ക പ്പുരാത്തെക്കു....
പിന്നിട്ട   വഴികളിലെ തണല്മരങ്ങളും കരിഞ്ഞു വീണു
ഓര്‍മ്മകള്‍ നഷ്ടപെട്ട സ്വര്‍ഗത്തില്‍ ഇനി എനിക്കു ഉറങ്ങാം ......

Sunday, January 3, 2010

കണ്ണുകള്‍ സംസാരിക്കുനത്

കാണാത്ത വഴികളിലൂടെ കേള്‍ക്കാത്ത ശബ്ധ്ങ്ങളിലൂടെ  പറയാത്ത വാക്കുകളിലൂടെ  സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒന്ന് . സാഹിത്യത്തിന്‍റെ സൃഷ്ടി എന്ന് ഞാന്‍ വിചാരിച്ച ഭാഷ ഇപ്പോള്‍ എന്‍റെ ഒരു തിരിച്ചറിവിന്‍റെ നേര്‍ക്കാഴ്ചയും   ആകുന്നു.
സംസാരിക്കുന്ന, ചിരിക്കുന്ന ,പ്രണയിക്കുന്ന തകര്‍ക്കുന്ന എത്രയോ കാഴ്ചകളെ തുറന്നു വച്ചുകൊണ്ട് കണ്ണുകള്‍ എന്നെ നിറയ്ക്കുന്നു.
            കാഴ്ചകളില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ .ഞനും എന്‍റെ സുഹൃത്തും കാത്തിരിക്കുക്കയാണ്.മനോഹരമായ അവളുടെ കണ്ണുകള്‍  അലയുന്ന ഭാവവുമായി അവനെ കാത്തിരിക്കുകയാണ്‌ .ഞാന്‍ ഒരു കൂട്ട്  മാത്രം.കൂടുതല്‍ ഒന്നും തന്നെ ചെയ്യാനില്ല. .കണ്ണുകളുടെ കാത്തിരിപ്പിനെ കൂടുതല്‍ നിലനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നാ ചിരിയോടെ അവന്‍ .എന്‍റെ ഭാഗം ഭംഗിയാക്കി  ഞാന്‍ മാറി .വീണ്ടും  കമ്പര്‍തമെന്റില്‍‍.യാത്രയാക്കാനുള്ള ശബ്ദവും നിലച്ചു.അവളെ നോക്കുന്ന അവന്‍റെ കണ്ണുകളില്‍ ,പ്രണയത്തിന്‍റെ നിറം .
പിന്നീട്  അവരുടെ പ്രണയം പൂവണിഞ്ഞപ്പോള്‍ എന്‍റെ മനസിലെ  ഏറ്റവും വ്യക്തമായ ഓര്‍മ്മകള്‍ ആ റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു.കണ്ണുകള്‍ക്ക്‌ ഭാഷയുണ്ടെന്ന് ഞാന്‍ ആദ്യമായി മനസിലാക്കി. 

 പിന്നീടൊരിക്കല്‍  ഹോസ്റ്റലില്‍ എന്‍റെ താമസ  സ്ഥലതോടുത്ത അടുക്കളയില്‍ നാരങ്ങ അരിയുന്ന ചേച്ചി.
ഇത്രയും പാവപെട്ട മുഖത്തോട് കൂടിയ ഒരു സ്ത്രീയെ ഞാന്‍ വേറെ കണ്ടിട്ടില്ല.അവരുടെ കയ്യില്‍ നിന്നും ഒരു നാരങ്ങ താഴേക്ക് ഉരുണ്ടു വീഴുന്നു.താഴെ വീണ നാരങ്ങ തിരിച്ചു  പത്രത്തിലേക്ക് ഇട്ട എന്‍റെ മുഖത്തേക്ക്  അവര്‍ നോക്കി.ആ കണ്ണുകള്‍ എന്നെ അറിയിച്ചത് നിസഹായതയുടെ  വേദന .അനുഭവിച്ച  ജന്മങ്ങളുടെ   തീരാത്ത കയ്പ്പ്. .എനിക്കുയര്‍ത്താനാവുനില്ല,സംസാരിക്കാനാവുന്നില്ല . എന്‍റെ മുറിയിലേക്ക്  വന്നപോഴും എന്നെ പിന്തുടര്‍ന്നുകൊണ്ട്  ആ കണ്ണുകള്‍ ...ഞാന്‍ എന്‍റെ ബുക്കിലെഴുതി .നിസ്സഹായതയുടെ  ഈ രൂപങ്ങള്‍ ഒറ്റുനോക്കെ ഞാനുല്പെടെയുള്ള ലോകം എന്ത് നേടി.

        പിന്നെയും ഓര്‍മ്മകളിലേക്ക് നടത്താന്‍ പിന്തുടരുന്ന കണ്ണുകള്‍.ചിരിക്കുന്ന ഒരു മുഖം.കൊടിയാ ചുണ്ടുകള്‍ .സംസാരിക്കുമ്പോള്‍  വായിലൂടെ ഒഴുകുന്ന തുപ്പല്‍ .ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍ദെശങ്ങല്‍ക്കന്സുസരനമായി  മാത്രമുള്ള ഒരു സന്ദര്‍ശനം.കുറച്ചു മധുരപലഹാരങ്ങള്‍  നല്കി സ്നേഹം അറിയിക്കാനുള്ള  വെറും ഒരു യാത്ര.അതിനിടയിലാണ് അവന്‍ മുന്‍പിലേക്ക് വന്നത് .ഒരു വ്യവാസ്തയില്   പാട്ട് പാടി കെല്പ്പിക്കാമെന്നു.അവന്‍റെ വീട്ടുകാരെ  കാണുമ്പോള്‍ വീട്ടിലേക്കു  കൊണ്ടുപോകാന്‍ ഒര്മിപ്പിക്കനമെന്ന ആവശ്യം .പ്രതീക്ഷകളുടെ സ്നേഹം നിറഞ്ഞ കണ്ണുകളോടെ അവന്‍ പാടി .ഒരു വാഗ്ദാനം ഏറ്റെടുത്ത ഭാരത്തോടെ എന്‍റെ കണ്ണുകള്‍ ഭാഷയറിയാതെ താഴേക്ക് താഴേക്ക് .

                      വീണ്ടും വീണ്ടും എത്രയോ കണ്ണുകള്‍ .എന്നെ അറിയാതെ ഒന്നും പറയാതെ  വീണ്ടും  വീണ്ടും മുന്‍പിലേക്ക് .പിന്നെലേക്ക് പോയ ഓര്‍മ്മകളെക്കാള്‍ തീവ്രമായി അവ എന്നോട് സംസാരിക്കുന്നു.
ഭോപ്പാല്‍ ദുരന്തത്തിലെ തുറന്ന കണ്ണുകളോടെ ഉറങ്ങുന്ന  ആ കുഞ്ഞും എന്നോട് സംസാരിക്കുന്നു ,വാക്കുകളില്ലാതെ ....ഗുജറാത്ത്  കലാപത്തിലെ കൂപ്പു  കൈകളോടെ നിന്ന ആ മനുഷ്യന്‍ എന്‍റെ  ആരുമല്ല, പക്ഷെ  യാചിക്കുന്നു..
 എന്‍റെ യാത്രകളില്‍   നഷ്ടപെട്ട എന്‍റെ മനസമാധാനം പോലെയോ,എന്‍റെ പേരറിയാത്ത സ്വപ്നങ്ങളില്‍ പടര്‍ന്ന പുത്തനറിവുകള്‍ പോലെയോ..എന്‍റെ പിന്തുടര്‍ന്നുകൊണ്ട് ഈ കണ്ണുകള്‍ ...എന്നെ അറിയാതെ ..ഒന്നും പറയാതെ .