Sunday, March 7, 2010

odd one out !!!

                                             നീരുറവകള്‍ വറ്റിയ മരുഭൂമികളില്‍ പച്ചിലകള്‍ക്കായി അലയുന്നവര്‍ ഹതഭാഗ്യര്‍  ‍. പ്ലാസ്റ്റിക്‌ പച്ചിലകള്‍ കൊണ്ട്  ചിലര്‍ തീര്‍ത്ത കൂടാരങ്ങളില്‍ അന്തി ഉറങ്ങാന്‍ അവരെത്തുന്നു .പെട്ടെന്ന് കത്തി ജ്വലിക്കുന്ന സൂര്യതാപത്തില്‍ പച്ചിലകള്‍ ഉരുകുന്നതിന്‍റെ കാരണമോര്‍ത്തു വിലപിക്കുകയാണ്‌ ആ ഹതഭാഗ്യര്‍.ഒരുകി ഒലിച്ച പച്ചിലകളില്‍ ചവിട്ടി ഉരുകുന്ന മനസുമായി അവര്‍ .....ചിരി അടക്കാനാവാതെ മറ്റുള്ളവര്‍ ഓടി അകലുന്നു, ഇനി ആരുണ്ട് ഇവര്‍ക്ക് പിന്ഗാമി കളെന്നു അന്നെയ്വ്ഷിച്ചു  കൊണ്ട് .ഒടുവില്‍ താന്‍  നിലനില്‍ക്കുന്ന ഭൂമിയുടെയും  തന്‍റെയും  അസ്ഥിരതയുടെ കനം പോലെ വഞ്ചനയുടെ കയ്പ്പ് നുകരുകയാണ് വിലാപ മേഘങ്ങളുടെ  കാവല്‍ക്കാരായി, ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ വീണ്ടും പച്ചിലകള്‍ക്കായി..
                           
                                     വീണ്ടും  ആവര്‍ത്തിക്കുന്ന  ഈ അപഹസ്യതയുടെ ഉള്ലുകള്‍ അറിഞ്ഞു  വരുമ്പോള്‍ ജ്വലിക്കുന്ന സൂര്യന്‍റെ താപവും അറിയുന്നു.,മേഘങ്ങളുടെ വെളുപ്പിന് പിന്പിലെ സൂര്യന്‍റെ കനലിനെ. അപ്പോള്‍ മനസ്സില്‍ നിന്നും വിശ്വാസങ്ങള്‍ കടപുഴകുന്ന ,നിലം പതിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കാം .ആ ശബ്ദത്തിനും എത്താനാവാത്ത അകലത്തില്‍ എത്തിയിരിക്കും മറ്റുള്ളവര്‍. അല്ലെങ്കില്‍ തന്നെ വെരോടിഞ്ഞ മരത്തിന്‍റെ വേദന ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമുണ്ടായി എന്നു വരില്ല .

                             വെരോടിഞ്ഞ വൃക്ഷങ്ങളില്‍ പുതു നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ തീര്‍ച്ചയായും കാലം പിടിക്കും ,പ്രതേയ്കിച്ചും മരുഭൂമികളില്‍ .അതിനുള്ള വര്‍ഷധാര മിഴികളില്‍ നിന്നാവാം ,സൂര്യതാപത്തില്‍ നിന്നുള്ള രക്ഷ സ്വന്തം കൈകാലാവം,കനലുട്കളെ വഴിമാറ്റി വിടാന്‍ അനുഭവങ്ങള്‍ മാത്രം.     

4 comments:

  1. എല്ലാ നന്മകളും നേരുന്നു......

    സ്നേഹപൂര്‍വ്വം,
    റമീസ്

    ReplyDelete
  2. വെരോടിഞ്ഞ വൃക്ഷങ്ങളില്‍ പുതു നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ തീര്‍ച്ചയായും കാലം പിടിക്കും ,പ്രതേയ്കിച്ചും മരുഭൂമികളില്‍ .അതിനുള്ള വര്‍ഷധാര മിഴികളില്‍ നിന്നാവാം ,സൂര്യതാപത്തില്‍ നിന്നുള്ള രക്ഷ സ്വന്തം കൈകാലാവം,കനലുട്കളെ വഴിമാറ്റി വിടാന്‍ അനുഭവങ്ങള്‍ മാത്രം.

    എന്റെയും നിന്റെയും ജീവിതമേ...

    Congrats...

    ReplyDelete