Sunday, November 8, 2009

ഞാനറിഞ്ഞതും മറന്നതും ....

തീരത്തണയുമ്പോള്‍ തളിര്‍ക്കാന്‍ കാത്തു,
    ഓളങ്ങള്‍ തഴുകുമ്പോള്‍ മുളയ്ക്കാന്‍ കാത്തു,
ഒരിക്കലും ഓളങ്ങള്‍ ഉണരാത്ത ഈ കായല്‍ പരപ്പില്‍ ഞാന്‍ ജനിച്ചതെന്തിന് ?
കണ്ടുമുട്ടുമ്പോള്‍ ഞാനറിഞ്ഞു,എന്നെ നീയാക്കി മാറ്റുമെന്ന്!
നിന്നെ ഞാന്‍ ആക്കാന്‍ എനിക്കു വയ്യ ,
         കാരണം എനിക്കിനി ഞാനില്ല,  എല്ലാം നീ   !
തിരിഞ്ഞു നോക്കാന്‍ മറന്നു,
               മറന്നതല്ല , പിന്നീട് മുന്നിലേക്ക് പോകാന്‍ എനിക്കാവില്ല !
അടച്ച വാതികുകള്‍ക്ക്  വിടവുകള്‍ ഉണ്ട്,
            ഞാന്‍ നിന്നെ നോക്കിയത് വിടവുകളിലുടെ....
നിന്നെ മറക്കാനാവാതെ  മരിച്ച എനിക്കു നിന്‍റെ  ഓര്‍മ്മകള്‍ എന്തിന്‌?
          ഞാന്‍ മരിച്ചപ്പോള്‍ നീ ഓര്‍ത്ത്തെന്തിനു?
      എന്‍റെ മരണത്തില്‍ നീയും മറക്കണം എന്നെ
                      പിന്നെ നിന്നെ !!!
 

 

  

No comments:

Post a Comment