Monday, November 16, 2009

നിയോഗം:ഒരു പാലായനത്തിന്‍റെ പാത


മകളുടെ    പനി  കുറഞ്ഞോ  എന്നാ  അകുലതയായിരുന്നു  മറിയയുടെ   ചിന്തകളില്‍‍  ആദ്യമായി ഉണര്‍ന്നത് .ആശ്വാസം   കുറയുന്നു  .രാപ്പകല്‍   നീളുന്ന   യാത്രകളില്‍  ഒരു  അമ്മയുടെ   പരിവേഷം   പൂര്‍ണമാകുന്നോ   എന്നവള്‍   സംശയിച്ചു  . ഒരു  പക്ഷെ   അതാവാം   നിയോഗം .പൂര്‍ണത   എന്നാ  വാക്കിനുപോലും   ഇതുവരെ   വ്യക്തമായ  ഒരു  നിര്‍വചനം   ഇല്ലയിരിക്കെ   ,   ആവലതികള്‍കൊന്നും   സ്ഥാനമില്ലത്യാഗപൂര്‍ണമായ   ജീവിതത്തെക്കുറിച്ചുള്ള   പ്രഭാഷണങ്ങള്‍    അവനില്‍   നിന്നും  അവളിലേക്ക് വെരോടിതുടങ്ങിയിരുന്നു  അപ്പോഴേക്കും .ആദ്യം അസഹിഷ്ണുതകളുടെ  മാറാലകള്‍ക്കുള്ളില്‍  ആയിരുന്നു ജീവിതം.ഇപ്പോള്‍ അതു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു .കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ അവളായിരുന്നു അവനു നിര്‍ദേശങ്ങള്‍ നല്‍കിയത് .നീ ഇപ്പോള്‍ എന്‍റെതായി എന്നാ മന്ത്രണം കാതുകളില്‍ പകര്‍ന്നു അന്ന് അവന്‍ അനുയായികളുടെ അടുത്തേക്ക് മടങ്ങി.. 

           തന്‍റെതായ സ്വപ്‌നങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു .അവന്‍റെ ചിന്തകള്‍ക്ക് സ്വന്തം സ്വപ്നങ്ങളുടെ ആത്മാവിനെ നല്‍കിയപ്പോള്‍ അതില്‍നിന്നും സുഗന്ധം വമിക്കുന്നതായി മറിയ അറിഞ്ഞു.അതെ അതാണ് നിയോഗം .ആദ്യരാതിയിലെ വിശ്വകര്‍മ്മത്തെ കുറിച്ചുള്ള അവന്‍റെ ചിന്തകള്‍  മിഴിച്ചു കേട്ട പഴയ മറിയ അല്ല ഇത്.മകളുടെ വളര്‍ച്ച നോക്കി ഇരിക്കുന്ന അമ്മ മാത്രമല്ല ,മറ്റു പലതും ആണ.ആ വെളിച്ചത്തില്‍ തന്നെ അര്‍പിച്ചതാണ്
               വൃദ്ധയായ  മാതാവിന്‍റെ  വിണ്ടുകീറിയ കാലുകളെ മറിയ പരിചരിച്ചു. മകനോടോത്തുള്ള യാത്രകളില്‍ അവര്‍ അവരുടെ കാലുകള്‍ മറന്നു തുടങ്ങിയിരിക്കുന്നു .പണ്ടത്തെ പാലായനത്തിന്‍റെ  ഓര്‍മ്മകലാണോ അവരില്‍ വീണ്ടും യാത്രകളുടെ ആവേശത്തിന് തിരി കൊളുതുന്നതെന്ന് മറിയ അത്ഭുതപെട്ടു .
              "നീയും   നമ്മുടെ തലമുറയും പാലായനത്തിന്‍റെ  പാതയില്‍ പൊടിയണിഞ്ഞു മറഞ്ഞു കിടക്കുമെന്ന അവന്‍റെ പ്രവചനം"  പാതി ഇരുട്ടിയ മുറിയില്‍ ഒരു പ്രകാശ ബിന്ദുവിനെ കേന്ദ്രികരിച്ചാണ് അവനതു പറഞ്ഞത്. മരിയയില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. അതെ അതാണ് നിയോഗം .

             ഒരിക്കല്‍ രണ്ടു  കമ്പുകള്‍ കുറുകെ വച്ചുകൊണ്ട് താനതില്‍ കിടക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും മരിയയ്ക്കൊന്നും തോന്നിയിരുന്നില്ല. അസംഭവ്യമായി ഒന്നുമില്ല എന്നാ തിരിച്ചറിവ്‌ അവനെ പരിചയപെട്ട നാലില്‍ തന്നെ അവളില്‍ വിത്ത് പാകിയിരുന്നു. തന്‍റെ ശരീരനാശം അടുത്തിരിക്കുന്നുവെന്നും അവനവളെ അറിയിച്ചിരുന്നു . എല്ലാം നേരത്തെ വിധിച്ചത് തന്നെ .അതെ അതാണ് നിയോഗം. ഉറങ്ങി കിടന്ന മകളുടെ തലയില്‍ തലോടി മൂര്തവില ചുംബിക്കവേ അവന്‍റെ മിഴികളില്‍ തിളങ്ങിയത് നനവെന്ന സംശയം മരിയയില്‍  ബാക്കിയാക്കി.

         നാളെയുടെ യാത്രയില്‍  നീ എന്‍റെ കൂടെ ഉണ്ടാവരുതെന്ന അവന്‍റെ നിര്‍ദേശം സ്വീകരിച്ചപ്പോള്‍ ഉള്ളില്‍ ഒരു തെങ്ങലുയര്‍നതായി അവള്‍ക്കു തോന്നി. . 



       ശരീരത്തിന്‍റെ  വെണ്മയെ മറച്ച രക്തതിനിടയില്‍ കൂടി മറിയ വീണ്ടും അവനെ കണ്ടു. ഉള്ളിലെ തേങ്ങലുകള്‍ക്ക് നിത്യമായ ഭാവം കൈവരുന്നതായി അവളറിഞ്ഞു .കഴിഞ്ഞ രാത്രിയില്‍ നീണ്ടു നിന്ന സംഭാഷണങ്ങളും ഉപദേശങ്ങളും മരിയയില്‍ നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകി.അവള്‍ രണ്ടു കൈകളും  ആകാശത്തേക്ക് അവന്‍റെ നേര്‍ക്കുയര്‍ത്തി. ആ ചൈതന്യം തന്നെ ഉറ്റു നോക്കുന്നതായി അവളറിഞ്ഞു .

          അതു  പാലായനത്തിന്‍റെ  നിശബ്ദ്ദ പ്രേരയായിരുന്നു  .വംശവലികളിലേക്ക് നീളുന്ന പാലായനത്തിന്‍റെ  നിശ്ശബ്ദത .അതെ അതാണ് നിയോഗം. മറിയ അറിഞ്ഞു.



 

No comments:

Post a Comment