Monday, January 4, 2010

വാര്‍ധക്യം

മായക്കാഴ്ചകള്‍ തിമിരം മൂടിയ കണ്ണുകളില്‍ എനിക്കു  വാര്‍ധക്യം.
മോഹങ്ങള്‍ തകര്‍ത്താടിയ കണ്ണുകളില്‍ മണ്ണിന്റെ ചുവപ്പ്, ഓര്‍മ്മകളില്‍ നരയും.
ഞാന്‍ തണല്‍ നല്‍കിയും സ്വപ്‌നങ്ങള്‍ പങ്കു വച്ചും കടന്ന വഴികള്‍ അജ്ഞാതം.
വേനലില്‍ ചൂടും, മഞ്ഞിന്‍ തണുപ്പും പകര്‍ത്തി എന്‍റെ കാഴ്ചകള്‍ ..
എന്‍റെ ചുമലിലോ വേതാളം ചുറ്റികിടന്നത്, എന്‍റെ ചുവട്ടിലോ ബുദ്ധന്‍ ധ്യാനിച്ചത്?
കാറ്റിന്‍റെ  സംഗീതവും, തിരമാലകളും ബധിരതയുടെ അതിര്‍ത്തിയില്‍
വികാര സമുദ്രങ്ങളും മോഹവലകളും മറഞ്ഞു പോകട്ടെ,പ്രതീക്ഷകളുടെ  നീര്‍ചുഴിയില്‍ .
ഗതിവേഗങ്ങളെ ഇടവഴിയില്‍ തട്ടിവീഴ്ത്തി കാലവും ,വളര്‍ത്തിയ ചിറകുകളെ
വെട്ടി വീഴ്ത്തി കാറ്റും മുന്‍പിലേക്ക്
 എന്നെ പിന്തുടര്‍ന്ന,  ഞാന്‍ പിന്തുടര്‍ന്ന ജനിമൃതികളുമായി ഇന്നുകള്‍ക്ക പ്പുരാത്തെക്കു....
പിന്നിട്ട   വഴികളിലെ തണല്മരങ്ങളും കരിഞ്ഞു വീണു
ഓര്‍മ്മകള്‍ നഷ്ടപെട്ട സ്വര്‍ഗത്തില്‍ ഇനി എനിക്കു ഉറങ്ങാം ......

2 comments: